സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസ്; കക്കോടി സ്വദേശിക്ക് രണ്ടു വര്‍ഷം കഠിനതടവ്


വടകര: സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ കക്കോടി സ്വദേശിക്ക് രണ്ടുവര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മക്കാട് കൊല്ലക്കല്‍ താഴം നിലം സൂര്യോധയം ഹൗസില്‍ കെ.പ്രവീണിനെ(35)ആണ്‌ വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2017 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപത്ത് നിന്നാണ് പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ 150 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.