താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു


താമരശേരി: താമരശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.

താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് അപകടം. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ പൂർണ്ണമായും കത്തി നശിച്ചത്. അപകടകാരണം വ്യക്തമല്ല. ചുരം ഗതാഗതക്കുരുക്കിലാണ് ഉള്ളത്.