കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ ഇറങ്ങിയ ഉടനെ തീ ആളിപ്പടർന്നു, കാറ് പൂർണ്ണമായും കത്തിനശിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. പാല്‍ച്ചുരം കൊട്ടിയൂർ ബോയ്‌സ് ടൗണ്‍ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കാർ പൂർണമായി കത്തി നശിച്ചു.
പേരാവൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. പനമരം ചെറുകാട്ടൂർ സ്വദേശി ആടിയാനാല്‍ അജോയും ഭാര്യയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെ തുടർന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

പേരാവൂരില്‍ കുടുംബവീട്ടില്‍ പോയ ശേഷം നാട്ടിലേക്കു മടങ്ങുമ്ബോള്‍ കയറ്റത്തില്‍വച്ച് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ബോണറ്റിനുള്ളില്‍നിന്ന് പുക ഉയരുകയും ചെയ്തു. വാഹനം പിന്നോട്ട് നിരങ്ങിനീങ്ങി നിന്നയുടനെ എല്ലാവരും പുറത്തിറങ്ങി. വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു.
Summary: A car caught fire while running in Kannur; As soon as the passengers got out, the fire broke out and the car was completely gutted