കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കുന്ദമംഗലം: കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.
കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുന്‍ഭാഗത്ത് നിന്നും തീപടരുകയായിരുന്നു. ഉടനെ കാറിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

ചുങ്കത്തെ വാഹന കമ്പനി ജീവനക്കാരായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ പേരാമ്പ്ര സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സേന സ്ഥലത്തെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു.

സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.