തൊണ്ണൂറടി താഴ്ചയുള്ള കിണറ്റിൽ വീണ് പശുക്കുട്ടി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന (വീഡിയോ കാണാം)


[top]

പെരുവണ്ണാമൂഴി: കിണറ്റിൽ വീണ് പശുക്കുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന. താഴത്തുവയലില്‍ കുട്ടിപ്പറമ്പില്‍ പത്മനാഭന്‍റെ പറമ്പിലെ തൊണ്ണൂറടിയോളം താഴ്ചയുള്ളതും ആള്‍മറയില്ലാത്തതുമായ കിണറ്റില്‍ രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടിയാണ് വീണത് . ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ സേന സ്ഥലത്തെത്തി.

ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ പി.ആര്‍ സോജു കിണറ്റിലിറങ്ങി പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ വി.കെ സിധീഷ്, എസ്.ആര്‍ സാരംഗ്, പി.വി മനോജ്,ഹോംഗാര്‍ഡ് കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം