ടി.ഭാസ്‌കരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു


വടകര: സി.പി.എം നേതാവ് ടി.ഭാസ്‌കരന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങ്‌ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പി.പി ബാലകൃഷ്ണൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു. കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ. ദിവാകരൻ മാസ്റ്റർ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Description:A bus waiting center was inaugurated at pazhankavu