കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, 22 പേർക്ക് പരിക്ക്


കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സേലം സ്വദേശി ധനപാലാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Summary: A bus carrying Sabarimala pilgrims collided with a lorry and overturned in Kollam Aryankav accident; One dead, 22 injured