തിങ്ങിനിറഞ്ഞ ഗ്യാലറി, ആർപ്പുവിളിച്ച് കാണികൾ; ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിമ്പോൾ മേളയ്ക്ക് ഉജ്വല തുടക്കം
ഓർക്കാട്ടേരി: ഓർക്കാട്ടേരി ചന്ത മൈതാനിയിൽ അഖിലേന്ത്യാ പുരുഷ- വനിതാ വോളിമ്പോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കസ്തൂരികാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ മേള ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ട്രഷറർ എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡൻ്മാരായ പി.പി ചന്ദ്രശേഖരൻ, ടി.പി മിനിക, കോച്ച് വി സേതുമാധവൻ, മനയത്ത് ചന്ദ്രൻ, ആർ ഗോപാലൻ, ഷക്കീല ഈണോളി, ബാബു പറമ്പത്ത്, പി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു.
വനിതാ മത്സരത്തോടെയാണ് വോളിമേളക്ക് തുടക്കം. ഇൻകം ടാക്സ് ചെന്നൈയും അസംപ്ഷൻ കോളേജ് ചങ്ങനാശേരിയും ഏറ്റുമുട്ടി. ആദ്യ മത്സരത്തിൽ ഇൻകം ടാക്സസ് ചെന്നൈ വിജയിച്ചു. അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ആധികാരിക വിജയമാണ് ഇൻകം ടാക്സ് ചെന്നൈ നേടിയത്.

വോളിബോളിൻ്റെ ഈറ്റില്ലമായ കടത്തനാടിൻ്റെ മണ്ണിൽ ഏറെ കാലത്തിനു ശേഷം എത്തിയ അഖിലേന്ത്യാ വോളിബോൾ മേളയെ അവേശത്തോടെയാണ് കായികപ്രേമികൾ ഏറ്റെടുത്തത്. നിറഞ്ഞ ഗ്യാലറിയിൽ ആർപ്പുവിളികളോടെയാണ് കാണികൾ മത്സരം ഏറ്റെടുത്തത്. ഇന്ന് രാത്രി 7 മണിക്ക് വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശേരി – കെ.എസ്.ഇ.ബിയെയും പുരുഷ വിഭാഗത്തിൽ കേരള പൊലീസ് ബി.പി.സി.എൽ കൊച്ചിയെയും നേരിടും.
Summary: A brilliant start to the All India Volleyball Festival in Orkattery