പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴരലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; ആദ്യ ഗഡു വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിവീണു, തിരുവാലിയിൽ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റൻ്റ് നിയാമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയ തിരുവാലി സ്വദേശിയോട് ഏഴര ലക്ഷം രൂപയാണ് ഇയാൾ കൈക്കുലിയായി ആവശ്യപ്പെട്ടത്.
കൈക്കൂലിയായി ആവശ്യപ്പെട്ടതിൻ്റെ ആദ്യഗഡുവായ 50,000 രൂപ വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്. കൈക്കൂലിയായി ആകെ ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റൻ്റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യഗഡുവായി രണ്ട് ലക്ഷം രൂപ തരണമെന്നും പറഞ്ഞു.

പ്രദേശവാസി അപ്പോൾത്തന്നെ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.വിജിലൻസിന്റെ നിർദേശപ്രകാരം ഇയാൾ നിയാമത്തുള്ളയെ വിളിക്കുകയും ആദ്യ ഗഡുവായി 50,000 രൂപ നൽകാം എന്ന് പറയുകയും ചെയ്‌തു. ഈ തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം കയ്യോടെ പിടിച്ചത്.
Summary: A bribe of 750,000 was demanded to correct the mistake in Pattaya; Village assistant arrested in Thiruvalli, caught by vigilance while receiving first installment