ചക്കിട്ടപ്പാറയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്


ചക്കിട്ടപാറ: ചെമ്പനോട കുറത്തിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.പൂഴിത്തോട് മാവട്ടത്തെ ചിറയില്‍ റിജു ആന്റണി(42)ക്കാണ് പരിക്കേറ്റത്. തെങ്ങുകയറ്റത്തൊഴിലാളിയാണ്.

വെള്ളിയാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. പൂഴിത്തോട്ടില്‍നിന്ന് ചെമ്പനോടയിലേക്ക് ജോലിക്കായി പോകുമ്പോഴാണ് പന്നിയുടെ ആക്രമണം. വയറിനും കൈയ്ക്കുമാണ് പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.