പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്നും ബൈക്ക് മോഷണം പോയതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്നു കല്ലോട് സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. KL 57 c 8056 നമ്പര്‍ ഗ്ലാമര്‍ ബൈക്കാണ് നഷ്ടപ്പെട്ടത്.

ഇന്നലെ(24-11-2022) ഉച്ചയോടെ പേരാമ്പ്ര ബസ്റ്റാന്റിനു സമീപം കള്ള് ഷോപ്പ് റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ജോലി സ്ഥാപനത്തിലേക്ക് പോയ ഉടമ തിരിച്ചെത്തിയപ്പോള്‍ ബൈക്ക് അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കോസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ടു കിട്ടുന്നവര്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലോ 9645040577 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.