ചോറോട് കാറിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു


വടകര: ചോറോട്‌ ഒമ്പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ ജില്ലാം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി ബെന്നിയാണ് വെള്ളിയാഴ്ചയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഭാരത് ന്യായ് സംഹിത നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസായതിനാൽ ഐ.പി.സി വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

അശ്രദ്ധമായി അമിതവേഗതയിൽ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കല്‍, അപകടത്തില്‍ പരിക്കേറ്റവരെ ശ്രദ്ധിക്കാതെ പോവുകയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യാതെ വൈദ്യസഹായം നല്‍കാതിരിക്കുക തുടങ്ങിയവക്കൊപ്പം മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പുകളും ചേർത്തിട്ടുണ്ട്. കാറിന്‍റെ മാറ്റിയ ഗ്ലാസിന്‍റെ ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും ഹാജരാക്കി.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17 നാണ് ചോറോട്‌ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ദൃഷാനയേയും മുത്തശ്ശിയേയും ഇടിച്ചുതെറിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുത്തശ്ശി ബേബി മരിച്ചു. ദൃഷാന ഇപ്പോഴും കോമയിൽ തുടരുകയാണ്.

Description: A 9-year-old woman fell into a coma after being hit by a car at Choroda; Charge sheet filed