കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു; കോഴിക്കോട് എഴുവസുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നും താഴേയ്ക്ക് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്- ആയിശ ദമ്ബതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്.

കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ ചൊവ്വാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു കൊടുക്കും.

Summary: A 7-year old Child from Kozhikode fell from his flat and died while playing.