കവയിത്രിയെയും കര്‍ഷകനെയും ആദരിച്ച് വെളിച്ചം സപ്ത്ദിന സഹവാസ ക്യാമ്പ്; കൂത്താളി വി.എച്ച്.എസ്.എസിന്റെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു


കടിയങ്ങാട്: കൂത്താളി വി.എച്ച്.എസ്.എസിന്റെ എന്‍എസ്എസ് യൂണിറ്റിന്റെ വെളിച്ചം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സാമൂഹ്യപ്രവര്‍ത്തകയും കവയത്രിയുമായ കെ. ഉഷാറാണി കടിയങ്ങാടി, കൂടാതെ മുതിര്‍ന്ന കര്‍ഷകന്‍ രയരപ്പന്‍ നായര്‍ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മുതിര്‍ന്ന കുടുംബശ്രീ അംഗം ശ്രീമതി കാര്‍ത്യായനി പാറക്ക് മീത്തല്‍, സിഡിഎസ് മെമ്പര്‍ കോവുമ്മല്‍ മീത്തല്‍ ശാന്ത എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കടിയങ്ങാട് എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ചങ്ങരോത്ത് വാര്‍ഡ് മെമ്പര്‍ കെ. മുബഷിറ ഉദ്ഘാടനം ചെയ്തു.

കൂത്താളി വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് എ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ സി. ഹരി, സി.കെ. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, സാബു മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, വി.കെ. ബാബു, പ്രിന്‍സിപ്പാള്‍ പി.കെ. ഷിബിത എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ. ദീപ്തി നന്ദി പറഞ്ഞു.

ലഹരിവിരുദ്ധ ബോധവല്‍ക്കരണം ആയിരുന്നു ഇത്തവണത്തെ മുഖ്യ വിഷയം. ഹരിതസംസ്‌കൃതി, സ്‌നേഹസന്ദര്‍ശനം, ഗ്രാമദീപിക, ഉജ്ജീവനം സന്നദ്ധം, കില്ലാടി പാവ നിര്‍മ്മാണം നിപുണം, ഭാരതീയം, സ്വഛതാ പക് വാഡ, സുസ്ഥിര ലോകം തുടങ്ങിയ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.