പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിൽ ഇരുപത്തിയൊന്നുകാരിയായ കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ


കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷം എൽ.എൽ.ബി വിദ്യാർഥിനിയും തൃശൂർ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് കോവൂർ ബൈപ്പാസിന് സമീപത്ത് ഇവർ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിൽ എത്തിയപ്പോൾ മൗസയെ മരിച്ച നിലയിൽ കാണുകയായിരുന്നു. ചേവായൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Summary: A 21-year-old Kozhikode Law College student is staying in the room of the house as a paying guest dead