പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തുനിന്ന്‌


പയ്യോളി: കാണാതെയായ കോട്ടയ്ക്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്തി. അരുവായില്‍ മീത്തല്‍ വീട്ടില്‍ ഷബിത്തിന്റെ മകള്‍ തേജാലക്ഷ്മിയെയാണ് കണ്ടെത്തിയത്. തൊട്ടിൽ പാലത്തിനു സമീപത്തു നിന്ന് കുട്ടിയെ കണ്ടെത്തിയതായും മാതാപിതാക്കളോടൊപ്പം വിട്ടയച്ചതായും പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. രാവിലെ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വന്നിറിങ്ങിയിരുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.

summary: a-16-year-old girl who went missing from payyoli was found from thottilppalam