ചില്‍ഡ്രന്‍സ് ഹോമില്‍ വാക്കുതര്‍ക്കം; ഉറങ്ങുകയായിരുന്ന 17-കാരനെ 15-കാരൻ തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. സഹതടവുകാരനായ 15 വയസ്സുകാരനാണ് ഇരുമ്പ് വടി കൊണ്ട് അങ്കിത്തിനെ ആക്രമിച്ചതെന്നാണ് വിവരം.
ഇരുവരും തമ്മില്‍ തലേ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിത്തിന്റെ തലയില്‍ 15 വയസ്സുകാരന്‍ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു.
പരിക്കേറ്റ അങ്കിത്തിനെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അങ്കിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Description: A 15-year-old headbutted a 17-year-old in a children’s home