തിക്കോടി സ്വദേശിയായ 14 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു


തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.