പേരാമ്പ്ര എടവരാട് സ്വദേശിനിയായ പന്ത്രണ്ടുകാരി കുഴഞ്ഞുവീണു മരിച്ചു


പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണില്‍ ആയിഷ മെഹ്‌റിന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പില്‍ ജംഷീറയുടെ ഏകമകളാണ്. ഏറെനാളാണ് എടവരാട് കഴിഞ്ഞുവരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആറുമണിയോടെ മരണപ്പെടുകയായിുന്നു. തലച്ചോറിലെ നീര്‍വീക്കവും രക്തം കട്ടപ്പിടിച്ചതുമാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

എടവരാട് മുഈനുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ്സയിലെയും എരവട്ടൂര്‍ നാരായണ വിലാസം എയ്ഡഡ് യു.പി.സ്‌കൂളിലെയും വിദ്യാര്‍ഥിനിയാണ്.

ഖബറടക്കം നാളെ രാവിലെ 8.30ന് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Description: A 12-year-old girl from Perambra Edavarad collapsed and died