കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു


കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ചികിത്സിക്കുകയും പനി ഭേദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.