പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ.കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം; ഓർമ്മകളിൽ നാട്


ഏറാമല: ആർ ജെ.ഡിയുടെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ. കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.

കണ്ണൻ മാസ്റ്ററുടെ വസതിയിൽ ചേർന്ന അനുസ്മരണ യോ​ഗത്തിൽ ടി.പി വി ജയൻ അധ്യക്ഷത വഹിച്ചു. പി. കെ കുഞ്ഞിക്കണ്ണൻ, കെ.കെ.കൃഷ്ണൻ, പ്രഭീഷ് ആദിയൂര്, കിരൺ മാസ്റ്റർ, കെ.കെ.മനോജൻ, സീമ തൊണ്ടായി, രമ്യ കണ്ടിയിൽ എന്നിവർ സംസാരിച്ചു.

Description: 9th death anniversary of eminent socialist TN Kannan Master