ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഇടുക്കിയിൽ ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പതുവയസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജനാണ് മരണപ്പെട്ടത്.
ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന് ഇന്ന് അവധി നൽകി.