പി നാരായണന്റെ എട്ടാം ചരമവാർഷികം; പ്രിയ നേതാവിന്റെ ഓർമ്മയിൽ ചോമ്പാല നാട്
വടകര: സി.പി.എം ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറി പി .നാരായണന്റെ എട്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. ചരമ വാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. കൊളരാട് തെരുവിൽ നടന്ന സംഗമം സി .പി. എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി .ശ്രീധരൻ, എം.പി ബാബു, സുജിത്ത് പുതിയോട്ടിൽ, ഷാജി കൊളരാട് ,നിധീഷ് കോമത്ത് എന്നിവർ സംസാരിച്ചു. പി.പി. നാരായണൻ, കെ.കുഞ്ഞിക്കൃഷ്ണൻ, സി .കെ നാരായണൻ, പി.പി ശ്രീധരൻ , റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട അഴിയൂർ സി .ഡി .എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Description: 8th death anniversary of P Narayanan