കൊടിയത്തൂരിൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തി


കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇരുവഞ്ഞിപ്പുഴയില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണി മുതൽ കാണാതായ കാരാട്ട് ഉമ്മാച്ചുക്കുട്ടിയുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. എൺപത്തിയെട്ടു വയസ്സായിരുന്നു.

തിരച്ചലിൽ ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കാരാട്ട് കടവില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രാത്രി പത്തുമണിവരെ തിരിച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല.

ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും നേതൃത്വത്തില്‍ തുടർന്ന തെരച്ചിലിലാണ് പുഴയോരത്തെ പാഴൂർ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.