ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ ഉപേക്ഷിച്ച നിലയില്‍ ബാഗില്‍ കഞ്ചാവ് സിഗരറ്റ്; കണ്ടക്ടര്‍ക്കെതിരെ നടപടിയ്ക്ക് ശുപാർശ


കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസില്‍ കഞ്ചാവ് സിഗരറ്റ് കടത്താന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം.

ബസിലെ സീറ്റിന് മുകളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു 80 പാക്കറ്റ് സിഗരറ്റ്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ സിഗരറ്റ് കണ്ടെത്തിയത്. എന്നാല്‍ സിഗരറ്റ് ആരാണ് കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. സിഗരറ്റ് ആരാണ് കടത്താന്‍ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടർ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നുമാണ്‌ വിശദീകരണം. അതിനാലാണ് കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് എക്സിക്യൂട്ടിവ് ഡയരക്ടര്‍ക്ക് നടപടിക്കായി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ശുപാര്‍ശ നല്‍കിയത് എന്നാണ് വിവരം.