ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ; കൊയിലാണ്ടിയിൽ ജനുവരി 17 മുതൽ 19 വരെ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് ഫെസ്റ്റിവൽ 2025- ജനുവരി 17-മുതൽ 19- വരെ കൊയിലാണ്ടിയിൽ നടക്കും. കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ്.എഫ്.എസ്. ഐ. (കേരളം), ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്.
മലയാള, ഇന്ത്യൻ, ലോക സിനിമാ വിഭാഗങ്ങളിലായി പ്രേക്ഷക – നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകൾ പ്രദർശിപ്പിക്കും. പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ.സി. എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയരക്ടർ. പരിപാടിയുടെ ഭാരവാഹികളായി എം.പി ഷാഫി പറമ്പിൽ, എം.എൽ.എ കാനത്തിൽ ജമീല, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് (രക്ഷാധികാരി കൾ) അഡ്വ. കെ. സത്യൻ (ചെയർമാൻ), പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ് (വൈസ് ചെയർമാൻ), യു. ഉണ്ണികൃഷ്ണൻ (ജന.കൺ വീനർ). ഇ.കെ. അജിത്ത്, അഡ്വ. കെ. അശോകൻ, എൻ.പി. സന്തോഷ്, പ്രശാന്ത് ചില്ല, നവീന വിജയൻ,ബാബു കൊളപ്പള്ളി (കൺവീനർ), ടി.കെ. ഗിരീഷ് കുമാർ (ട്രഷറർ)
ഉപസമിതികൾ: പ്രോഗ്രാം കമ്മിറ്റി: എൻ.ഇ. ഹരികുമാർ (ചെയർമാൻ) ഡോ. ലാൽ രഞ്ജിത്, എസ്. പ്രദീപ്, മിഥുൻ ചന്ദ്രൻ(കൺവീനർ).
![](http://perambranews.com/wp-content/uploads/2023/01/per.gif)
സാമ്പത്തിക വിഭാഗം ഭാരവാഹികൾ വി.ടി. രൂപേഷ് (ചെയർമാൻ), കെ.വി. സുധീർ, വി.പി. ഉണ്ണികൃഷ്ണൻ (കൺവീനർ). ഫുഡ് ആന്റ് അക്കമഡേഷൻ, നിത്യ ഗണേശൻ (ചെയർമാൻ), മേപ്പാട് ശങ്കരനാരായണൻ നമ്പൂതിരി, സി. ജയരാജ് (കൺവീനർ).
പബ്ലിസിറ്റി ആന്റ് ബ്രോഷർ ഷിബു മൂടാടി (ചെയർമാൻ), (കൺവീനർ), കൃഷ്ണദാസ് കൂനിയിൽ, ദിലീപ് കീഴൂർ.
റിസപ്ഷൻ വിഭാഗം ഭാഗവാഹികൾ ഡോ. ശശി കീഴാറ്റുപുറം (ചെയർമാൻ), എൻ.കെ. മുരളി, പി.കെ. രവീന്ദ്രൻ (കൺവീനർ) എന്നിവർ ചുമതലയേറ്റു.