78-ാമത് സ്വാതന്ത്ര്യ ദിനം; കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും


കോഴിക്കോട്: രാജ്യം 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും. മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട് റൂറൽ എസ്പ‌ി എന്നിവർ ചേർന്ന് സ്വീകരിക്കും.

ഒൻപത് മണിക്ക് ദേശീയപതാക ഉയർത്തും. പോലീസ്, വനിതാ പോലീസ്, എൻസിസി ആർമി, എൻസിസി സീനിയർ ഗേൾസ്, എൻസിസി സീനിയർ ബോയ്‌സ്, എൻസിസി സീനിയർ നേവി, എൻസിസി ജൂനിയർ നേവി, എൻസിസി ജൂനിയർ ഗേൾസ്, എൻസിസി ജൂനിയർ ബോയ്‌സ് എന്നീ 11 പ്ലറ്റൂണുകളുടെ പരേഡ് ഉണ്ടാകും. എക്സൈസ്, അഗ്നിശമന സേന, അഗ്നിശമന സേന സിവിൽ ഡിഫെൻസ്, വനം, സ്കൗട്ട്സ്, ഗേൾസ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, എസ്‌പിസി, കേന്ദ്രീയ വിദ്യാലയം എന്നിവരുടെ സംഘങ്ങളും പരേഡിൽ അണിനിരക്കും.

ആംഡ് റിസർവ് പോലീസ് (സിറ്റി), ആംഡ് റിസർവ് പോലീസ് (റൂറൽ), ലോക്കൽ പോലീസ്/സിറ്റി ട്രാഫിക്, വനിതാ പോലീസ് എന്നിവരുടെ ഓരോ പ്ലറ്റൂൺ വീതമാണ് ഉണ്ടാവുക. പരേഡ് കമാൻഡർ മന്ത്രിയ്ക്ക് റിപ്പോർട്ട് ചെയ്‌തശേഷം മന്ത്രി പരേഡ് പരിശോധിക്കും. വിദ്യാർത്ഥികളുടെ സംസ്കാരിക പരിപാടികളും ഉണ്ടാകും.