78ാമത് സ്വാതന്ത്ര്യദിനം; വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍, ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നാട്
വടകര: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രീൻ വാർഡ് ലീഡർമാർ എന്നിവർ പങ്കെടുത്ത പരിപാടി നഗരസഭാ ചെയർമാൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി സജീവ് കുമാർ, എം.ബിജു, സിന്ധു പ്രേമൻ, എൻ.കെ പ്രഭാകരൻ, അബ്ദുൽ ഹക്കീം, ഹാഷിം പി.വി, അബ്ദുൾ കരിം, അജിത ചീരാംവീട്ടിൽ, ഗ്രീൻ വാർഡ് ലീഡർ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ ചൊല്ലിക്കൊടുത്തു. ഹരിതാരാജ്, വി.അനന്യ എന്നിവർ ചേര്‍ന്ന് സ്വാതന്ത്ര്യദിന ഗാനങ്ങൾ ആലപിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ നന്ദിയും പറഞ്ഞു.
ആഘോഷവുമായി ജവഹർ ചാരിറ്റബിൾ ട്രസ്റ്റ് പുതുപ്പണം
പുതുപ്പണം ജവഹർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ചെമ്പിലെരി ബാലൻ പതാക ഉയർത്തി. കൗൺസിലർ പി രജനി, ബാലകൃഷ്ണൻ കളത്തിൽ, രാജീവൻ കൂമ്പറ്റ, രാജൻ എം വി, ഹനീഫ മലയിൽ, മനോജ്കുമാർ എം, രവീൺ സി.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
സ്വാതന്ത്ര ദിനാഘോഷ പരിപാടിയുടെ ഭാഗമായി തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരി ടൗണിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി പതാക ഉയർത്തി. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, വി.കെ രജീഷ് . അഡ്വക്കേറ്റ് വി അലി, യു.കെ വിനോദ് കുമാർ, പി.കെ സുജാത ടീച്ചർ, സുരേന്ദ്രൻ കേളോത്ത്, സി.കെ ലത, അഭിഷേക് എൻ.കെ, ജസീർ ടി.പി, ലിഷ കുഞ്ഞിപുരയിൽ, ഹരിശങ്കർ എം, കുഞ്ഞിരാമൻ കെ എന്നിവർ സംബന്ധിച്ചു.