കോഴിക്കോട് 72കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ആനക്കാംപൊയിലില്‍ 72കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Description: 72-year-old woman found dead with throat slit in Kozhikode