മികച്ച നടൻ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യ മേനോനും മാനസിയും, മികച്ച ചിത്രം ആട്ടം; എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിഷഭ് ഷെട്ടി ആണ് മികച്ച നടന്‍. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്‌. അവസാന റൗണ്ടില്‍ മമ്മൂട്ടിയും കന്നഡ താരം റിഷബ് ഷെട്ടിയും തമ്മില്‍ കടുത്ത മത്സരം നടന്നതായാണ് വിവരം.

രാഹുൽ റാവയിൽ ആയിരുന്നു ഫീച്ചർ ഫിലിം ജൂറിയുടെ ചെയർപേഴ്‌സൺ. നോൺ ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ നിള മദ്ഹബ് പാണ്ഡ, സിനിമാ ജൂറിയിലെ മികച്ച രചനയുടെ ചെയർപേഴ്‌സൺ ഡോ. ഗംഗാധര മുതലാർ എന്നിവരാണ്.

ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക

*മികച്ച ഫീച്ചർ ഫിലിം
ആട്ടം

*മികച്ച നടൻ
റിഷഭ് ഷെട്ടി (കാന്താര)

*മികച്ച നടി
നിത്യ മേനോന്‍ (തിരുച്ചിട്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)

*മികച്ച ബാലതാരം
ശ്രീപഥ് (മാളികപ്പുറം)

*മികച്ച പിന്നണി ഗായിക
ബോംബൈ ജയശ്രീ (സൗദി വെള്ളക്ക)

*മികച്ച എഡിറ്റിംഗ്
ആട്ടം (മഹേഷ് ഭുവനേന്ത്)

*മികച്ച കൊറിയോഗ്രാഫി
ചിത്രം: തിരുചിത്രമ്പലം (തമിഴ്)
കൊറിയോഗ്രാഫർ- ജാനി

*മികച്ച കന്നഡ ചിത്രം
കെ ജി എഫ് 2

*മികച്ച ഹിന്ദി ചിത്രം
ഗുൽമോഹർ

*മികച്ച മലയാള ചിത്രം
സൗദി വെള്ളക്ക (സംവിധാനം: തരുൺ മൂർത്തി)

*മികച്ച തമിഴ് ചിത്രം
പൊന്നിയിൻ സെൽവൻ- പാർട്ട് 1

*മികച്ച തെലുങ്ക് ചിത്രം
കാർത്തികേയ 2

*മികച്ച ഡോക്യുമെന്ററി
മർമ്മേഴ്സ് ഓഫ് ജംഗിൾ

*മികച്ച ആനിമേഷൻ ചിത്രം
കോക്കനട്ട് ട്രീ ( ജോസി ബെനഡിക്ട്)

*മികച്ച സിനിമ നിരൂപകൻ
ദീപക് ദുഹാ