മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷം; ലോഗോ ക്ഷണിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്റ് ലൈബ്രറി 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 11 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ലോഗോ ക്ഷണിച്ചു.

ലോഗോ അയക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 3ന് മുന്‍പായി സൃഷ്ടികള്‍ അയക്കേണ്ടതാണ്. E-mail: granma.1917@gmail.com, vishnulal199922@gmail.com വിശദവിവരങ്ങള്‍ക്ക്: 9946060727 8086688978. നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തെരഞ്ഞെടുക്കുന്ന ലോഗോവിന് സി.ചാത്തുക്കുട്ടി അടിയോടി അനുസ്മരണ ദിനമായ ജൂലൈ 11ന് ജനകീയ മുക്കില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടന ചടങ്ങില്‍ വച്ച് പ്രശസ്തി പത്രവും മെമന്റോയും നല്‍കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 11ന് വിവധ പ്രതിഭകള്‍ക്ക് അനുമോദനവും ഗ്രന്ഥശാലാ ഡിജിറ്റല്‍ പ്രഖ്യാപനവും പ്രഥമ സി.ചാത്തുക്കുട്ടി അടിയോടി സ്മാരക സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഗ്രന്ഥശാലാ പ്രവര്‍ത്തന സംഗമവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.