സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാണാതായ മുചുകുന്ന് സ്വദേശി പന്ത്രണ്ടു വയസ്സുകാരനെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി


മുചുകുന്ന്: കാണാതായ ചിങ്ങപുരം സി.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കണ്ണൂരില്‍ നിന്ന് കണ്ടെത്തിയതായാണ് കൊയിലാണ്ടി പോലീസിന് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കണ്ണൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണിവര്‍.

മുചുകുന്ന് പടിഞ്ഞാറെ അണ്ടലം കണ്ടി മോഹനന്റെ മകന്‍ സച്ചിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് സ്‌കൂളില്‍ നിന്ന് വരുന്ന വഴിയാണ് കാണാതായത്.

‘സ്‌കൂള്‍ ബസ്സിലാണ് സ്ഥിരമായി വീട്ടില്‍ വരുന്നത്. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ ബിഗ് ബസാറിന്റെ സമീപത്തെത്തിയപ്പോള്‍ അവിടെ ഇറങ്ങണമെന്നു കുട്ടി പറഞ്ഞതായി ഡ്രൈവര്‍ അറിയിച്ചെന്ന് പിതാവിന്റെ സുഹൃത്ത് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മുന്‍പ് പഠിച്ച സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ പോകണമെന്ന് അച്ഛന്‍ പിന്നാലെ എത്തുമെന്നും പറയുകയായിരുന്നു എന്നും കുട്ടി പറഞ്ഞെന്നു ഡ്രൈവര്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

summery: 6th class student of ckg higher secondary school muchukunn was found