തിരുവനന്തപുരത്ത് പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 68-കാരന് ദാരുണാന്ത്യം


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 68-കാരൻ മരിച്ചു. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു ആണ് മരിച്ചത്. അറുപപത്തിയെട്ട് വയസായിരുന്നു. ഇന്ന് പുലർ‌ച്ചെയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്ത് വൈദ്യുതി ലൈനിൽ ചവിട്ടി ബാബുവിന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്താണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരണപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.