വികസനപാതയില്‍ കുറ്റ്യാടി; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചു
കുറ്റ്യാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മയ്യന്നൂർ കസ്തൂരിമുക്ക് റോഡിന് 20 ലക്ഷവും, കാവിൽ കുട്ടോത്ത് റോഡിന് 20 ലക്ഷവും, വില്ല്യാപ്പള്ളി യു.പി സ്കൂൾ പനയുള്ളതിൽ മുക്ക് റോഡിന് 20 ലക്ഷവും, തട്ടാരിത്താഴ കൊല്ലറോത്ത് റോഡിന് 17ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്തില്‍ നീലിയേടത്ത് കടവ് മഞ്ചയിൽ കടവ് റോഡിന് 30ലക്ഷവും, ഞ്യാനോദയ കലാസമിതി അമ്പലപ്പാറ റോഡിന് 15ലക്ഷവും, തുറശ്ശേരി മുക്ക് തേവരമ്പലം മണിയൂർ എച്ച്.എസ്.എസ് റോഡിന് 15ലക്ഷവും, സെന്റർ അയ്യപ്പൻ കണ്ടി റോഡ് 15ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നത്.
ആയഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ പേരാക്കൂൽ കൊളക്കോട്ട് താഴ റോഡിന് 20ലക്ഷവും, വരിക്കോടി താഴഅയനി പിലാവുള്ളതിൽ റോഡിന് 25ലക്ഷവും, ആയഞ്ചേരി ചേറ്റ് കെട്ടി ശിവക്ഷേത്രം റോഡിന് 15ലക്ഷംവും, തുണ്ടിയിൽ മുക്ക് കണ്ടിയിൽ പൊയിൽ മുക്ക് റോഡിന് 15ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു. തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും റോഡ് പ്രവൃത്തികള്‍ നടക്കുക.
മറ്റ് പഞ്ചായത്തുകളിലെ റോഡുകള്‍ക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍
*പുറമേരി ഗ്രാമപഞ്ചായത്ത്
തെക്കോലത്ത് താഴ – പരവൻമീത്തൽ റോഡ് (15ലക്ഷം), തയ്യിൽ മുക്ക് – പേരോർകണ്ടി റോഡ് (20ലക്ഷം), പെരുവന കുന്നത്ത് റോഡ് (15ലക്ഷം), കപ്ലിക്കണ്ടി മുക്ക് – മലയിൽ കുന്ന് റോഡ് (15ലക്ഷം).
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
പനയന്റെ മുക്ക് സംസ്‌കൃതം സ്കൂൾ മലയിൽ പീടിക റോഡ് (25ലക്ഷം), സാംസ്‌കാരിക നിലയം അരൂർ റോഡ് (20ലക്ഷം), തെങ്ങും തറ മേലാഞ്ചേരി റോഡ് (15ലക്ഷം), തുവരെയുള്ള പറമ്പ് റോഡ് (15ലക്ഷം).
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്
നരിക്കൂട്ടും ചാൽ കരിങ്കൽ പാലം റോഡ് (26ലക്ഷം), പൂളത്തറ നീലേച്ചുകുന്നുമ്മൽ റോഡ് (15 ലക്ഷം), നരിക്കൂട്ടും ചാൽ കിഴക്കേ പറമ്പത്ത് റോഡ് (17ലക്ഷം), നിട്ടൂർ തൈവെച്ച കുന്നുമ്മൽ റോഡ് (21 ലക്ഷം).
വേളം ഗ്രാമ പഞ്ചായത്ത്
ഒറമുണ്ടാക്കൽ ഈങ്ങാത്തേരി റോഡ് (20ലക്ഷം), കന്നിവയൽ കൊയ്യാലക്കണ്ടം റോഡ് (20ലക്ഷം), പെരുവയൽ മനാട്ടിൽ റോഡ് (20ലക്ഷം), പുത്തലത്ത് ചാലിൽ മണിമല അംഗൻവാടി റോഡ് (15ലക്ഷം).
തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്
കന്നി നട- ചരൽക്കടവ് റോഡ് (15 ലക്ഷം), പുതിയോട്ടും കാട്ടിൽ അംഗൻവാടി കുഞ്ഞോത്ത് മുക്ക് റോഡ് (20 ലക്ഷം), കണിയോത്ത് താഴ – കനാൽ റോഡ് (20 ലക്ഷം), തിരിക്കോട്ട് താഴ – വലിയാണ്ടിമുക്ക് റോഡ് (20 ലക്ഷം), ചെമ്മരത്തൂർ ചെക്കോട്ടി ബസാർ റോഡ് (45ലക്ഷം).
Description: 6.41 crore has been sanctioned for 33 roads including Kavil Kuttoth Road