മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക്; നരിപ്പറ്റ സ്വദേശിക്ക് അനുമോദനവുമായി മുസ്ലിം ലീഗ്


നരിപ്പറ്റ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ സി എ ആർ) നടത്തിയ മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക് നേടി നരിപ്പറ്റ സ്വദേശി. ഡോ. സുഹാസാണ് കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും പൊതു വിഭാഗത്തിൽ അഞ്ചാം റാങ്കും നേടി ആനിമൽ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അർഹത നേടിയത്.

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സുഹാസിനെ അനുമോദിച്ചു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം പി ജാഫർ ഉപഹാരം നൽകി. ടി.പി.എം തങ്ങൾ , സി.കെ.നാണു , ടി.മുഹമ്മദലി , പി.അരവിന്ദൻ , എം.കുഞ്ഞിക്കണ്ണൻ , എൻ.ഹമീദ് , എന്നിവർ സംബന്ധിച്ചു.