വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടിയെ സഹായ വാഗ്ദാനം നൽകി ലോഡ്ജിൽ പൂട്ടിയിട്ടു; കോഴിക്കോട് അമ്പത്തിമൂന്നുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ


കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പൂട്ടിയിട്ട അമ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ ആണ് പതിനേഴുകാരിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ടൗണ്‍ പോലീസെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

വീട് വീട്ടിറങ്ങിയ പതിനേഴുകാരിയായ പെണ്‍കുട്ടിയെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി ഇയാള്‍ ലോഡ്ജില്‍ പൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലോഡ്ജില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഇവിടെ വച്ച്‌ ഉസ്മാനെ പരിചയപ്പെട്ടു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട ഉസ്മാന്‍ സഹായ വാഗ്ദാനം നല്‍കി.

പിന്നീട് തൊട്ടടുത്തുള്ള ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിതാവും മകളുമാണെന്ന് ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അമ്പത്തിമൂന്നുകാരനായ ഉസ്മാന്‍ മുറിയെടുത്തത്. അതിന് ശേഷം കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം പെണ്‍കുട്ടിയെ ബാലികാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു.

 

summary: The girl who ran away from home was locked in the lodge with promises of help;


Community-verified icon