വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍


500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പയ്യോളി പോലീസ് എസ്.എച്ച്.ഒ എ.കെ.സജീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേര്‍ന്ന കൂടയില്‍ മദ്യം സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ജി.ഷനോജ്, വിജേഷ് കീഴൂര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.