കൊടുവള്ളിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടികൂടി


കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെര്‍മോക്കോള്‍, നോണ്‍ വൂവന്‍ കവറുകള്‍, ക്യാരി ബേഗുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

മാനിപുരം കെ.പി സ്റ്റോറില്‍ നിന്നും 18 കിലോഗ്രാമും മാനിപുരം ഗിഫ്റ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 32 കിലോയും നിരോധിത പ്ലാസ്റ്റിക്കാണ് പിടികൂടിയത്.

കൊടുവള്ളി നഗരസഭ സെക്രട്ടറി ഷാജുപോളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനാ സ്‌ക്വാഡില്‍ കോഴിക്കോട് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എന്‍ജിനീയര്‍ ജുനൈദ് നഗരസഭാ ഹെല്‍ത്ത്‌ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി അബ്ദുറഹീം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുസ്മിത എം.കെ എന്നിവരും പങ്കെടുത്തു.

തുടര്‍ന്നും പരിശോധനകള്‍ നടക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

summary: 50 kg of banned plastics seized in koduvalli