ഗ്രാമോത്സവത്തിനൊരുങ്ങി ആശാരി മുക്ക്; ജനകീയ കൂട്ടായ്മയിലൂടെ നാലാമത് ഗ്രാമോത്സവം ജനുവരി 28, 29 തിയ്യതികളില്‍
പേരാമ്പ്ര: ജനകീയ കൂട്ടായ്മയിലൂടെ നാലാമത് ഗ്രാമോത്സവം ജനുവരി 28, 29 തിയ്യതികളില്‍ ആശാരി മുക്ക് (ലക്ഷ്മി കോടേരി, പി.സി. സന്തോഷ് കുമാര്‍ നഗര്‍) വച്ച് നടക്കും. ജനുവരി 28 ന് കലാസ്വാദക വിരുന്നും തുടര്‍ന്ന് കാലിക്കറ്റ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന കരോക്കെ ഗാനമേളയും, ജനുവരി 29 ന് കാലത്ത് 10 മണിക്ക് സാംസ്‌കാരിക സദസും നടക്കും. പരിപാടിയുടെ ഭാഗമായി 27 ന് കലവറ നിറക്കല്‍ സംഘടിപ്പിക്കും.
പേരാമ്പ്ര എം.എല്‍എ ടി.പി. രാമകൃഷ്ണന്‍ സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കവി വീരാന്‍ കുട്ടി പരിപാടിയില്‍ മുഖ്യാതിഥിയായെത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ. പ്രതിഭകളെ ആദരിക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ചിത്ര പ്രദര്‍ശനം, അംഗന്‍വാടി കലോല്‍സവം, കുടുംബ സംഗമം, മെഗാ തിരുവാതിര, കോല്‍ക്കളി, കുട്ടികളുടെ നാടകം, നൃത്ത നൃത്ത്യങ്ങള്‍, സിഗ്‌നേച്വര്‍ കാലിക്കറ്റിന്റെ മധുവൂറും മലയാളം എന്നീ പരിപാടികള്‍ അവതരിപ്പിക്കും.