‘സൈക്കിൾ ഇനിയും വാങ്ങാലോ, ആദ്യം ഇവാൻ മോൻ ജീവിതത്തിലേക്കു തിരിച്ചുവരട്ടെ’; പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി സൈക്കിൾ വാങ്ങാനായി കരുതി വച്ച തുക സംഭാവന നൽകി നാലാംക്ലാസുകാരി


പേരാമ്പ്ര: സ്വന്തമയി സെെക്കിൾ വേണമെന്ന ആ​ഗ്രഹമല്ല ശിവലക്ഷ്മി സനലിന്റെ മനസിലിപ്പോൾ, മുഹമ്മദ് ഇവാന്റെ പുഞ്ചിരിക്കുന്ന മുഖം കാണമമെന്നാണ്. പാലേരിയിലെ എസ്എംഎ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരൻ ഇവാന്റെ ചികിത്സയ്ക്കായി സൈക്കിൾ വാങ്ങാനായി കരുതി വച്ച 5000 രൂപ നൽകി മാതൃകയായിരിക്കുകയാണ് നിട്ടൂർ എൽപി സ്കൂൾ 4–ാം ക്ലാസ് വിദ്യാർഥി ശിവലക്ഷ്മി.

സൈക്കിൾ ഇനിയും വാങ്ങാലോ, ആദ്യം ഇവാൻ മോൻ ജീവിതത്തിലേക്കു തിരിച്ചുവരട്ടെ എന്നാണ് സെെക്കിൾ വേണ്ടേ എന്ന ചോദ്യത്തിനുള്ള ശിവലക്ഷിയുടെ മറുപടി. പിഞ്ചുമനസെങ്കിലും വളരെ പക്വതയോടെയാണ് അവൾ കാര്യങ്ങൾ മനസിലാക്കുന്നത്. തന്റെ പ്രവത്തിയിലൂടെ മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമാവുകയാണവൾ.

നിട്ടൂർ കണ്ണങ്കണ്ടി സനലിന്റെയും, വിജിയുടെയും മകളാണ് ശിവലക്ഷ്മി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി.ചന്ദ്രൻ തുക ഏറ്റുവാങ്ങി.

അച്ഛൻ നാട് കാത്തപ്പോൾ അമ്മ വീടിന്റെ രക്ഷകയായി; എന്നാൽ ഇനി അവർക്കൊപ്പം കൂട്ട് കൂടാനും, സന്തോഷങ്ങൾ പങ്കിടാനും അമ്മയില്ല; തടമ്പാട്ടു താഴെ റോഡപകടത്തിൽ മരിച്ച അഞ്ജലിയുടെ മരണം വിശ്വസിക്കാനാവാതെ വീടും കുടുംബവും

Summary: ‘If you want to buy a bicycle again, let Ivan Mon come back to life first’; 4th class student donates money for the treatment of Muhammed Ivan in Paleri, she had set aside to buy a bicycle