456 വിജയികൾ, 97 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്; 99.34 ശതമാനം വിജയത്തിന്റെ തിളക്കവുമായി പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ


പേരാമ്പ്ര: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ 99.34 ശതമാനത്തിന്റെ മികച്ച വിജയം നേടി പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ. കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾക്ക് പരിമിതിയുണ്ടായിരുന്നെങ്കിലും സ്കൂളിലെ ആകെ പരീക്ഷ എഴുതിയ 459 വിദ്യാർത്ഥികളിൽ 456 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവരിൽ 97 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 99.26 ശതമാനം വിജയമാണ് വിദ്യാർത്ഥികൾ നേടിയത്. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂരാണ്. വിജയ ശതമാനം ഏറ്റവും കുറവ് വയനാട്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്.

ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി. ഫോക്കസ് ഏരിയിൽനിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിർണയത്തിനുണ്ടായിരുന്നു.


എസ്.എസ്.എൽ.സി ഫലം അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.