45 വയസ്സിന് താഴെയുള്ളവരുടെ വാക്സിൻ; ജില്ലയിൽ അപേക്ഷിച്ചത് 3200 പേർ, കിട്ടിയത് 60 പേർക്ക്


കോഴിക്കോട്: പതിനെട്ട് വയസ്സ് മുതലുള്ളവർക്കുള്ള കോവിഡ് വാക്സിനുവേണ്ടി രജിസ്‌ട്രേഷന് അപേക്ഷിച്ചത് മൂവായിരത്തി ഇരുന്നൂറോളം പേർ. രജിസ്‌ട്രേഷൻ അംഗീകരിക്കപ്പെട്ടത് 60 പേരുടെ മാത്രം. ജില്ലയിൽ 45 വയസ്സിനു താഴെയുള്ളവർക്കുള്ള വാക്സിനുവേണ്ടി സർക്കാർ മേഖലയിൽ ആദ്യദിവസം അപേക്ഷിച്ചവരുടെ സ്ഥിതിയാണിത്.

രജിസ്‌ട്രേഷൻ വിജയകരമായ 60 പേർക്ക് ചൊവ്വാഴ്ച സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കോവിഡ് വാക്സിൻ നൽകും. സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ചമുതൽതന്നെ 18-നുമേലുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചു. 45-നുമേലെയുള്ളവരുടെ വാക്സിനേഷൻ സർക്കാർ ആശുപത്രികളിൽ തുടരുന്നുണ്ട്. ഒമ്പതിനായിരം ഡോസ് വാക്സിനാണ് ഇതിനായി ജില്ലയിൽ ലഭ്യമായിട്ടുള്ളത്.