ഉടമസ്ഥനില്ലാത്ത നിലയിൽ വടകര റെയിൽവേ പ്ലാറ്റ്ഫോമിൽ പെട്ടി; പരിശോധനയിൽ കണ്ടെത്തിയത് 45 കുപ്പി മദ്യം
വടകര: വടകര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ കാർബോർഡ് പെട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മദ്യം കണ്ടെത്തി. 45 കുപ്പി മാഹി വിദേശ മദ്യമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലർ 11.30 ഓടെ ആയിരുന്നു സംഭവം.
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ ധന്യയും പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ ഫാറ്റ് ഫോമിൽ തെക്കേയറ്റത്തുള്ള വടകര എന്ന സൈൻബോർഡിന് സമീപത്തുനിന്നാണ് കാർബോർഡ് പെട്ടിയിൽ മദ്യം കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്റി ഓഫീസർ ഉനൈസ് എൻ എം, സി ഇ ഒ മാരായ ശ്യാം രാജ്, അനിരുദ്ധ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി പി ബിനീഷ്, കോൺസ്റ്റബിൾ മുരളി എന്നിവർ പങ്കെടുത്തു.
