45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന് ആരംഭിച്ചു
കോഴിക്കോട്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന് ആരംഭിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്സിന് വിതരണം. രജിസ്ട്രേഷന് ഘട്ടത്തില്‍തന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.