40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന


പാലേരി: 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. പാലേരി കുന്നുമ്മൽ രാധയുടെ ആടാണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെയാണ് സംഭവം. രാധയുടെ വീടിന്റെ സമീപത്തുളള രവീന്ദ്രൻ മാസ്റ്റരുടെ 40 അടി താഴ്ചയുള്ള വെള്ളമുള്ള കിണറ്റിലാണ് ആട് വീണത്.

ഉടനെ തന്നെ പേരാമ്പ്ര അഗ്നിരക്ഷാസേന വിവരമറിയിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി. ആർ സത്യനാഥ്‌ കിണറ്റിൽ ഇറങ്ങി വളരെ പെട്ടെന്ന് തന്നെ ആടിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ മുരളീധരൻ, എ.ഭക്തവത്സലൻ എന്നിവരുടെ നേതൃത്വത്തിൽ സുനിൽകുമാർ കെ, ധീരജ്, എസ്. ആർ സാരഗ്, ഈ. എം പ്രശാന്ത് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

[vote]