39 വര്‍ഷത്തെ സേവനം; തറന്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലിയുടെ യാത്രയയപ്പ്


കാരയാട്: 39 വര്‍ഷത്തെ സേവനത്തിന് ശേഷം ഏക്കാട്ടൂര്‍ അംഗന്‍വാടിയില്‍ നിന്ന് പടിയിറങ്ങുന്ന തറമ്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി. അംഗന്‍വാടി സ്ഥാപിതമായത് മുതല്‍ സുശീലയാണ് ഏക്കാട്ടൂരിലെ അംഗന്‍വാടി ടീച്ചര്‍.

സുശീലയുടെ പിതാവ് തറമ്മല്‍ ചാത്തുകുട്ടി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 39 വര്‍ഷം മുമ്പ് അംഗന്‍വാടി സ്ഥാപിതമയത്. അന്ന് മാസത്തില്‍ 175 രൂപയായിരുന്നു ശമ്പളം ആദ്യം ഓലഷെഡ്ഡീല്‍ തുടങ്ങി പിന്നീട് ഓടിട്ട കെട്ടിടത്തിലേക്കും അതിന് ശേഷം ഏറ്റവും നല്ല കെട്ടിടത്തിലേക്കും മാറിയിരിക്കുകയാണ് അംഗന്‍വാടി. ഇപ്പോള്‍ മാതൃക അംഗന്‍വാടി ആവുകയും ചെയ്തു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനി അദ്ധ്യക്ഷ്യം വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സാമുഹ്യ ക്ഷേമ ഓഫീസര്‍ കെ.ടി അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പര്‍ കെ അഭിനീഷ്, പി.എം.ശശി, കെ. അഷറഫ്, പി സാജിദ് അഹമ്മദ്, യൂസഫ് കുറ്റിക്കണ്ടി, ഇ.സി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

എം പി ഷാജി സ്വാഗതവും പി അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു പൗരാവലിയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് സുശീല ടീച്ചര്‍ക്ക് നല്‍കി.