തുറയൂര്‍-കീഴരിയൂര്‍ റോഡിന് കേളപ്പജിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്‌കൃതി കലാ സാംസ്‌കാരിക കൂട്ടായ്മ നിവേദനം നല്‍കി
തുറയൂര്‍: തുറയൂര്‍-കീഴരിയൂര്‍ റോഡിന് കേരളഗാന്ധി കേളപ്പജിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്‌കൃതി കലാ സാംസ്‌കാരിക കൂട്ടായ്മ നിവേദനം നല്‍കി. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
കേളപ്പജി ജനിച്ച് വളര്‍ന്നതും കുട്ടിക്കാലം ചെലവഴിച്ചതുമായ പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഈ റോഡിന് അദ്ദേഹത്തിന്റെ അഭാവത്തത്തിന് 50 ആണ്ട് തികയുന്ന ഈ വേളയില്‍ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
സംസ്‌കൃതി പ്രസിഡന്റ് ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി.കെ. ചാത്തു, കുയിമ്പില്‍ റയീസ്, പി.പി ബാലകൃഷ്ണന്‍, എ.എം ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.