പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്; കൂടുതല്‍ കേസുകള്‍ ചക്കിട്ടപ്പാറയില്‍, കായണ്ണയില്‍ പുതിയ രോഗികളില്ല


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് 51 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് 111 ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 19 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കായണ്ണയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ചങ്ങരോത്ത് പഞ്ചായത്തില്‍ ഓരാള്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്.

മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 9
അരിക്കുളം-2
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -1
ചെറുവണ്ണൂര്‍ – 5
കായണ്ണ – 0
കീഴരിയൂര്‍- 3
കൂത്താളി – 3
മേപ്പയ്യൂര്‍ – 3
നൊച്ചാട്- 4
തുറയൂര്‍ – 2