കമ്മ്യൂണിസ്റ്റ് നേതാവ്‌ പി. കേളപ്പന്‍ നായരുടെ ഓര്‍മകള്‍ക്ക് 32 വര്‍ഷം; മൊകേരിയിൽ വിപുലമായ പരിപാടികള്‍


മൊകേരി: സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും.

ആഗസ്റ്റ് 1 ന് രാവിലെ 7മണിക്ക്‌ പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ പങ്കെടുക്കും.

ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് 2 മണിക്ക്‌ കുന്നുമ്മൽ ലോക്കൽ കുടുംബ സംഗമം നടക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ഹൗസിങ്ങ് ബോർഡ് ചെയർമാനുമായ ടി.വി ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ: പി.ഗവാസ്, ആർ ശശി, രജീന്ദ്രൻ കപ്പള്ളി, കവി ശ്രീനി എടച്ചേരി, കെ.കെ മോഹൻദാസ്, കെ.പി പവിത്രൻ തുടങ്ങിയവര്‍ പങ്കെടുക്കും.