നന്ദന പാടുകയല്ല, ജീവിക്കുകയാണ്; വന്ദേമാതരം കാതുകളെ സംഗീതസാന്ദ്രമാക്കുന്നു, അവള്‍ വയലിന്‍ തന്ത്രികള്‍ കൊണ്ട് തീര്‍ക്കുന്നത് മനോഹരമായ ഈണങ്ങളാണ്, വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി വയലിനിന്‍ വന്ദേമാതരം ആലപിച്ച് നന്ദന ജി.രാജ് എന്ന കൊച്ചു മിടുക്കി. കൊയിലാണ്ടിയിലെ ജയരാജ് പണിക്കരുടെ മകളാണ് നന്ദന. നേരത്തെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു.

ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോല്‍സവങ്ങളില്‍, നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുള്ള കലാകാരിയാണ് നന്ദന. ബിൻസി ടീച്ചറുടെ കീഴിലാണ് വയലിൻ അഭ്യസിച്ചത്.